From the Blog

പ്രകൃതിക്കായി കൈകോർക്കാം – ചൊല്ലാം നമുക്ക് ഈ പ്രതിജ്ഞകൾ

മാറിവരുന്ന കാലാവസ്ഥയുടേയും, നമ്മുടെ വിവേചനബുദ്ധിയില്ലാത്ത ഇടപെടലുകളിൽ താളംതെറ്റുന്ന പ്രകൃതിയുടേയും പേടിപ്പെടുത്തുന്ന ചില നേർക്കാഴ്ചകൾ തുടർക്കഥയാകുന്ന ഈ കാലഘട്ടത്തിൽ, ഭാവിയെക്കുറിച്ചുള്ള കരുതലോടെ മുറ്റുള്ളവർക്ക് ചൊല്ലിക്കൊടുക്കാനും, സ്വയം പ്രവർത്തിയിലൂടെ ചൊല്ലാനും ഉള്ള ചില പ്രതിജ്ഞകൾ ഇവിടെ പങ്കുവെക്കുന്നു.

ഭൂമിയ്ക്ക് തണലേകാൻ ഒരു വിത്ത്പാകാം – ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി പ്രവർത്തി പരിചയ ക്ലാസ് സംഘടിപ്പിച്ചു

ഇത്തവണത്തെ മണ്ണ് ദിനത്തിന്റെ ഭാഗമായി, വടുതല സെന്റ്. ആന്റണീസ് എൽ പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി ഒരുക്കിയ “നീമോസ്ഫിയർ – സീഡ് ബോൾ മേക്കിങ്ങ്” പ്രവർത്തി പരിചയ ക്ലാസ് ഏറെ ശ്രദ്ധേയമായി.